
ചെന്നൈ: പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിർമ്മിച്ച ഹൈഡ്രജൻ തീവണ്ടിയുടെ എൻജിൻ ഫാക്ടറി യാർഡിൽ വിജയകരമായി പരീക്ഷണ ഓട്ടം നടത്തി. 1200 എച്ച്പി ശേഷിയുള്ള ഈ തീവണ്ടിക്ക് മുന്നിലും പിറകിലുമായി ഓരോ ഹൈഡ്രജൻ എൻജിനുകളും, നടുവിൽ എട്ട് ഓർഡിനറി യാത്രാകോച്ചുകളും ഉണ്ടായിരിക്കും.Hydrogen train engine test run successful
ശനിയാഴ്ച ഒരു എൻജിനാണ് പരീക്ഷണ ഓട്ടത്തിനിറക്കിയത്. ബാക്കിയുള്ള എൻജിന്റെ പരീക്ഷണം അടുത്ത ആഴ്ച നടക്കും. രണ്ടാമത്തേത് കൂടി വിജയകരമായി പരീക്ഷിച്ചതിനുശേഷം, ഓഗസ്റ്റ് അവസാനം തീവണ്ടി റെയിൽവേയ്ക്ക് കൈമാറുമെന്ന് ഐസിഎഫ് അധികൃതർ അറിയിച്ചു.
ഉത്തര റെയിൽവേയിലെ ജിൻധ്–സോനാപ്പെട്ട് റൂട്ടിലായിരിക്കും ഹൈഡ്രജൻ തീവണ്ടിയുടെ സർവീസ് ആരംഭിക്കുക. പരീക്ഷണങ്ങൾ പൂര്‍ത്തിയാക്കിയതിന് ശേഷമേ ഇതിന് കമ്മിഷൻ അനുവദിക്കുകയുള്ളൂ.