
ഇന്നത്തെ യുവതലമുറയില്‍ ചാറ്റ്ജിപിടിക്ക് വലിയ സ്വാധീനമാണുള്ളത്. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ പോലും ചാറ്റ്ജിപിടിയെ ആശ്രയിച്ചാണ് എടുക്കുന്നത്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഓപ്പണ്‍ എഐയുടെ മേധാവി സാം ഓള്ട്ട്മാന്. ഫെഡറല്‍ റിസര്‍വ് സംഘടിപ്പിച്ച ഒരു ബാങ്കിംഗ് സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ തുറന്നു പറയുന്നത്.Altman warns against youth’s reliance on chatbots
ചാറ്റ്ജിപിടിയെ അമിതമായി ആശ്രയിക്കുന്നതായുള്ള പ്രവണത യുവാക്കളില്‍ ഇപ്പോള്‍ ഏറെ കാണപ്പെടുന്നു. “എനിക്ക് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ഞാന്‍ ചാറ്റ്ജിപിടിയോട് പറയുന്നു. അതിന് എന്നെ നന്നായി അറിയാം. അത് പറയുന്നതെല്ലാം ഞാന്‍ ചെയ്യുന്നു,” എന്ന അഭിപ്രായമുള്ളവരാണ് ഇന്ന് ഭൂരിഭാഗം യുവാക്കളെന്നും ഓള്ട്ട്മാന് പറഞ്ഞു. ഒരു മനുഷ്യ തെറാപിസ്റ്റിനേക്കാള്‍ ചാറ്റ് ജിപിടി നല്കുന്ന ഉപദേശം ഉള്‍ക്കൊണ്ട് ആ രീതിയില്‍ ജീവിതം മുന്നോട്ട് നയിക്കാന്‍ തീരുമാനിക്കുന്ന യുവാക്കളുടെ തീരുമാനം വളരെ മോശമായ കാര്യമായാണ് തനിക്ക് തോന്നുന്നതെന്നുമാണ് ഓള്ട്ട്മാന് വ്യക്തമാക്കിയത്.
ചാറ്റ്ജിപിടിയുടെ ഈ അമിത സ്വാധീനത്തിനെതിരെ എങ്ങനെ പ്രതികരിക്കാമെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എഐ രംഗം എന്നും ഓള്ട്ട്മാന് കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷാരംഭത്തില്‍ തന്നെ വിവിധ പ്രായ വിഭാഗങ്ങളില്‍ ചാറ്റ്ജിപിടിയുടെ ഉപയോഗമുപറ്റി അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രായമായവര്‍ അതിനെ ഗൂഗിളിന് പകരമാക്കിയിട്ടുള്ളപ്പോള്, 20-30 വയസ്സുകാര്‍ ഉപദേശകനായി ഉപയോഗിക്കുന്നു. കോളജ് വിദ്യാര്‍ഥികള്‍ക്ക് ചാറ്റ്ജിപിടി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പോലെയാണെന്നും അദ്ദേഹം വിശദമാക്കി.
അതേസമയം, ഏപ്രില്‍, മെയ് മാസങ്ങളില്‍ 13–17 വയസ്സുള്ള 1,060 കൗമാരക്കാരെ ഉള്‍പ്പെടുത്തി കോമണ്‍ സെന്‍സ് മീഡിയ നടത്തിയ സര്‍വേയില്‍, 52% പേരും മാസത്തില്‍ കുറച്ച് എങ്കിലും നിരവധി തവണ ചാറ്റ്ജിപിടി ഉപയോഗിക്കുന്നുണ്ടെന്നും അതിന്റെ ഉപദേശങ്ങളിലും വിവരങ്ങളിലും വിശ്വാസമുണ്ടെന്നും കണ്ടെത്തിയിരുന്നു.