
ഇൻസ്റ്റാഗ്രാമിൽ പുതിയൊരു ഫീച്ചർ അവതരിപ്പിക്കാൻ മെറ്റ ഒരുങ്ങുകയാണ് – ഓട്ടോമാറ്റിക് സ്ക്രോളിംഗ് എന്നത്. ചില ഉപയോക്താക്കളിൽ ഈ സവിശേഷതയുടെ പരീക്ഷണം ഇതിനകം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. മെറ്റയുടെ മറ്റൊരു പ്ലാറ്റ്ഫോമായ ത്രെഡ്സ് എന്നതിലെ ഒരു ഉപയോക്താവാണ് ഈ പുതിയ പരീക്ഷണത്തെക്കുറിച്ചുള്ള വിവരം ആദ്യം പുറത്ത് വിട്ടത്.Instagram is testing an auto-scroll feature
ഈ ഫീച്ചർ സജീവമാക്കിയാൽ, റീലുകളോ പോസ്റ്റുകളോ വീണ്ടും വീണ്ടും ടാപ്പ് ചെയ്യുകയോ സ്വൈപ്പ് ചെയ്യുകയോ ചെയ്യേണ്ടതില്ല. ഒരു ഉള്ളടക്കം കഴിഞ്ഞാൽ അടുത്തത് സ്വയമേവ സ്ക്രീനിൽ പ്രദർശിപ്പിക്കപ്പെടും. അതായത്, ഉപയോഗത്തിന്റെ പ്രവാഹം തടസ്സമില്ലാതെ തുടരാം. പ്രത്യേകിച്ച് വീഡിയോ ഉള്ളടക്കം ഏറെ സമയം കാണുന്ന ഉപയോക്താക്കൾക്കാണ് ഇത് കൂടുതൽ പ്രയോജനകരം.
സജ്ജീകരണങ്ങളിൽ നിന്ന് ഓട്ടോ സ്ക്രോൾ ഫീച്ചർ ഓണാക്കാവുന്നതാണ്.ആദ്യ റീൽ മുഴുവൻ കാണുന്നതിന് ശേഷം അടുത്ത റീൽ ഓട്ടോമാറ്റിക്കായി ആരംഭിക്കും. സ്ക്രീനിൽ ടാപ്പ് ചെയ്യാനോ, സ്വൈപ്പ് ചെയ്യാനോ ആവശ്യമില്ല.
ആദ്യ റീലുകൾ കഴിഞ്ഞതിനു ശേഷമായിരിക്കും മാറ്റം സംഭവിക്കുക. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ആദ്യ റീലുകൾ കഴിഞ്ഞതിനു ശേഷമേ രണ്ടാമത്തെ റീലുകൾ സ്ക്രീനിൽ ദൃശ്യമാകൂ എന്നതാണ്. ഇൻസ്റ്റഗ്രാമിന്റെ ഓട്ടോ സ്ക്രോൾ ഫീച്ചർ ഉപഭോക്തൃ ഇടപഴകൽ മെച്ചപ്പെടുത്താൻ കമ്പനിയെ സഹായിക്കുമെന്ന് മെറ്റ പ്രതീക്ഷിക്കുന്നു.
നിലവിൽ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. പരീക്ഷണം വിജയകരമായി കഴിഞ്ഞാൽ കൂടുതൽ ആളുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് മെറ്റ അറിയിച്ചു. വരും ദിവസങ്ങളിൽ, ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിച്ചുതുടങ്ങും. അതേസമയം, നേരത്തെ മെറ്റ പുതിയ അപ്ഡേറ്റിൽ എഐ സാങ്കേതികവിദ്യയിലൂടെ ഉപയോക്താക്കളുടെ പ്രായം പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. ഇതുവരെ അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ ഉപയോക്താവ് നൽകിയ ജനനത്തീയതിയെ മാത്രമേ ഇൻസ്റ്റഗ്രാം ആശ്രയിച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഒരു ഉപയോക്താവ് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടെന്ന് കാണിക്കുകയാണെങ്കിൽ, അയാളുടെ പ്രവർത്തനങ്ങൾ, പ്രൊഫൈൽ വിശദാംശങ്ങൾ, മറ്റ് അടയാളങ്ങൾ എന്നിവ അടിസ്ഥാനമാക്കി ഈ അവകാശവാദം ശരിയാണോ അല്ലയോ എന്ന് എഐ പരിശോധിക്കും.