
അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിൽ പുതിയൊരു സ്മാർട്ട്ഫോൺ ബ്രാൻഡായ ‘ട്രംപ് മൊബൈൽ’ വിപണിയിലേക്കെത്തുന്നു. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ദ് ട്രംപ് ഓർഗനൈസേഷൻ മൊബൈൽഫോണും റീചാർജ് പ്ലാനും അവതരിപ്പിച്ച് ‘ടെലികോം’, മൊബൈൽ സേവനങ്ങളിലേക്ക് ഇറങ്ങുകയാണ്. ട്രംപിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതാണ് ട്രംപ് ഓർഗനൈസേഷൻ. റിയൽ എസ്റ്റേറ്റ്, ആഡംബര ഹോട്ടൽ, ഗോൾഫ് റിസോർട്ടുകൾ തുടങ്ങിയ ബിസിനസ് സംരംഭങ്ങളാണ് പ്രധാനമായുമുള്ളത്.. ന്യൂയോർക്കിലെ ട്രംപ് ടവറിൽ നടത്തിയ പ്രഖ്യാപനത്തിൽ ട്രംപിന്റെ മൂത്തമകനായ ഡൊണാൾഡ് ട്രംപ് ജൂനിയറാണ് പുതിയ സംരംഭത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.’Trump Mobile’ named after Donald Trump is coming
‘ട്രംപ് മൊബൈൽ’ ബ്രാൻഡിൽ ആദ്യമായി എത്തുന്ന ‘ടി1’ സ്മാർട്ട്ഫോൺ 499 ഡോളറാണ് (ഏകദേശം 43,000 രൂപ). സ്വർണ്ണനിറത്തിലുള്ള ഡിസൈനിലും അമേരിക്കയുടെ പതാകയും ട്രംപിന്റെ പ്രശസ്തമായ മുദ്രാവാക്യമായ ‘മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ൻ’ ഉം ഫോണിന്റെ രൂപകല്പനയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
6 .8 ഇഞ്ച് അമൊലെഡ് സ്ക്രീൻ, 16 മെഗാപിക്സൽ സെൽഫി ക്യാമറ, 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്, പിന്നിൽ 50 എംപി ക്യാമറ എന്നിങ്ങനെയും സവിശേഷതകൾ കമ്പനി അവകാശപ്പെടുന്നു. ഫിംഗർപ്രിന്റ് സെൻസർ, എഐ ഫെയ്സ് അൺലോക്ക് തുടങ്ങിയ ഫീച്ചറുകളുമുണ്ട്. 5,000 എംഎഎച്ചിന്റേതാണ് ബാറ്ററി
‘47’ എന്ന പേരിന് പ്രത്യേകതയുണ്ട് — ട്രംപ് ആദ്യമായി യു.എസ് പ്രസിഡന്റായപ്പോഴുള്ള നമ്പർ 45 ആയിരുന്നു. രണ്ടാംവട്ടം തെരഞ്ഞെടുക്കപ്പെടാൻ ശ്രമിക്കുന്ന ട്രംപിന് 47-ാമത് സ്ഥാനമാണുണ്ടാവുക.
ഫോൺ മൂന്ന് മാസംകൊണ്ട് വിപണിയിലെത്തും. എന്നാല് ഇപ്പോഴുതന്നെ 100 ഡോളർ (ഏകദേശം 8,600 രൂപ) നൽകി ബുക്ക് ചെയ്യാനായി കമ്പനി അവസരം ഒരുക്കിയിട്ടുണ്ട്. ബുക്കിംഗിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കമ്പനി വെബ്സൈറ്റ് താൽക്കാലികമായി തകരാറിലാവുകയും ചെയ്തു.
ഫോണിന്റെ രൂപകൽപനയും നിർമ്മാണവും ട്രംപ് ഓർഗനൈസേഷനോ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളോ നേരിട്ട് ചെയ്യുന്നതല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ലൈസൻസിങ് കരാർ പ്രകാരമാണ് Trump ബ്രാൻഡ് ഉപയോഗിച്ച് ഫോൺ വിപണിയിലിറക്കുന്നത്.