
റെഡിറ്റ് രണ്ട് പുതിയ എഐ അധിഷ്ഠിത പരസ്യ ഫീച്ചറുകൾ അവതരിപ്പിച്ചു. ഉപയോക്താക്കളുടെ ഇടപെടലുകൾ വർധിപ്പിക്കുകയാണ് ഈ സംവിധാനങ്ങളുടെ ലക്ഷ്യം എന്നാണ് റെഡിറ്റിന്റെ വിശദീകരണം.Reddit launches two AI-powered advertising tools
ഇതിൽ പ്രധാനമായുള്ളത് ‘ ‘റെഡിറ്റ് ഇൻസൈറ്റ്സ് പവേർഡ് ബൈ കമ്മ്യൂണിറ്റി ഇന്റലിജൻസ്’ എന്ന പുതിയ എഐ ടൂൾ ആണ്. പ്ലാറ്റ്ഫോമിലെ ഉപയോക്തൃനടപടികളിൽ നിന്ന് ഇൻസൈറ്റുകൾ സമാഹരിച്ചു വിപണനതന്ത്രങ്ങൾ രൂപപ്പെടുത്താൻ ഈ ടൂൾ ബ്രാൻഡുകളെ സഹായിക്കും. ട്രെൻഡുകൾ തിരിച്ചറിയാനും അതിന്റെ അടിസ്ഥാനത്തിൽ ഫലപ്രദമായ മാർക്കറ്റിങ് ക്യാമ്പെയിനുകൾ ഒരുക്കാനും ഇതിലൂടെ കഴിയുമെന്ന് കമ്പനി അറിയിച്ചു.
പരസ്യ രംഗത്ത് ആധിപത്യം നേടാൻ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തമ്മിൽ കടുത്ത മത്സരം നടക്കുകയാണ്. റെഡിറ്റിന് പുറമേ സ്നാപ്പ്, പിൻട്രസ്റ്റ് തുടങ്ങിയവയും എഐയെ അടിസ്ഥാനമാക്കിയുള്ള പരസ്യ ഉപാധികൾ വികസിപ്പിച്ചിരിക്കുകയാണ്.
ഫ്രാൻസിലെ പബ്ലിസിസ് ഗ്രൂപ്പ് ഇതിനകം തന്നെ ഈ റെഡിറ്റ് ഇൻസൈറ്റ്സ് സംവിധാനം ഉപയോഗിക്കുകയാണ്. ജൂലൈ മുതൽ മറ്റു പരസ്യ ഏജൻസികൾക്കും ഇത് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ ഫീച്ചറുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനിയുമായി ബന്ധപ്പെട്ട ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെൻ വോങ് ആണ് പുറത്തുവിട്ടത്.