
ജിയോ നെറ്റ്വർക്കിൽ തടസ്സം അനുഭവപ്പെടുന്നതായി നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ജിയോയുടെ ഔട്ട്ഗോയിങ്, ഇന്‍കമിങ്ങ് കോളുകൾക്കും ഡാറ്റാ സേവനങ്ങൾക്കുമാണ് തടസം നേരിടുന്നത്. മൊബൈലിൽ സിഗ്നൽ കാണിച്ചിരുന്നുവെങ്കിലും, കോളുകളും ഇന്റർനെറ്റ് കണക്ഷനും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.Jio network is down
ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളിലാണ് പ്രധാനമായും തടസ്സം ഉണ്ടായത്. പ്രശ്നം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഡൗണ്ഡിറ്റക്റ്റ് പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ഉപഭോക്താക്കൾ പ്രശ്നങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഇതുവരെ ജിയോയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.