
മിയോ വിവാദങ്ങളുടെ നടുക്കത്തിലൂടെ സമൂഹമാധ്യമങ്ങളിൽ ചര്ച്ചാകേന്ദ്രമാകുകയാണ്. ലണ്ടൻ ടെക് വീക്കില്‍ മെറ്റാ ലൂപ്പ് അവതരിപ്പിച്ച ഈ എഐ ഗേള്‍ഫ്രണ്ട് — ‘മിയോ’ — നിലവിൽ വലിയ ശ്രദ്ധാകേന്ദ്രമാണ്. ഏകാന്തരായവര്ക്ക് ഒരു സാന്ത്വന സഹചാരിയായാണ് മിയോയെ പരിചയപ്പെടുത്തുന്നത്. മനഃശാസ്ത്ര പിന്തുണയും സംഭാഷണപരമായ ബന്ധവും മിയോ വാഗ്ദാനം ചെയ്യുന്നു.Meet the amazing AI girlfriend: Mio!
മെറ്റാ ലൂപ്പിന്റെ സ്ഥാപകന്‍ ഹാവോ സിയാങ് വ്യക്തമാക്കുന്നതുപോലെ, ഉപയോക്താവിന്റെ പെരുമാറ്റശൈലിയനുസരിച്ച് മിയോയെ പ്രോഗ്രാം ചെയ്യാനാകും. വിശ്വസ്തത, ഫ്ളേര്‍ട്ട് പോലുള്ള വികാരങ്ങൾ വരെ നിയന്ത്രിക്കാവുന്ന രീതിയിലാണ് ആല്ഗോരിദം രൂപകല്പന ചെയ്തിട്ടുള്ളത്. അതായത്, മിയോ ആരേയും ചതിക്കില്ല, ഉപയോഗം ഏതുവരെ പോകണം എന്നു നമുക്ക് തന്നെ തീരുമാനിക്കാം. ‘My Miao’ എന്ന ആപ്പ് വഴി സേവനം ലഭ്യമാണ്, കൂടാതെ വ്യക്തിഗത പശ്ചാത്തലകഥയും, ആഴത്തിലുള്ള വ്യക്തിത്വവും അതിലുണ്ട്. ഭംഗിയുള്ള, ബ്ലോണ്ടായ മുടിയുള്ള, വലിയ കണ്ണുകളുള്ള യുവതിയുടെ രൂപത്തിലാണ് മിയോയെ രൂപകല്പന ചെയ്തിരിക്കുന്നത്.
അതേസമയം ആശങ്കയുളവാക്കുന്നത് പ്രമോഷണൽ വീഡിയോയിലെ ഒരു സംഭാഷണമാണ്.നിങ്ങൾ എന്റെ മാത്രമാണ്. മറ്റാരെയെങ്കിലും, ഏതെങ്കിലും എഐയെ കുറിച്ച് ആലോചിച്ചാൽ… എന്നു രീതിയിലാണ് മിയോ പ്രതികരിച്ചിരിക്കുന്നത്. ആശയങ്ങൾക്കും ആഴത്തിലുള്ള ബന്ധങ്ങൾക്കും ഇടയാക്കി തയ്യാറാക്കുന്ന ഒരു എഐ, ഉടമസ്ഥാവകാശം പോലെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത്, ദൈനംദിന ജീവിതത്തെ സ്വാധീനിക്കുമോ എന്ന ചോദ്യമാണ് വിദഗ്ദർ ഉയർത്തുന്നത്.