നമുക്ക് പണമിടപാടുകൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സംവിധാനം യുപിഐയാണ്. എന്നാൽ ചിലപ്പോൾ ഇന്റർനെറ്റ് ഇല്ലാത്തത് വലിയ തടസ്സമാകാറുണ്ട്. ഇനി അതിനായി ആശങ്ക വേണ്ട. യുപിഐ ഇനി നെറ്റ് ഇല്ലാതെ, അഥവാ ഓഫ്ലൈൻ ആയി പോലും ഉപയോഗിക്കാം!Offline UPI: Money transactions are possible even without internet
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി *99# ഡയൽ ചെയ്യുക. എൻ.പി.സി.ഐ (നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) അവതരിപ്പിച്ച യു.എസ്.എസ്.ഡി (അൺസ്ട്രക്ച്ചേർഡ് സപ്ലിമെന്ററി സർവീസ് ഡാറ്റ) അധിഷ്ഠിത സേവനമാണിത്. ഇതിലൂടെ പണം അയയ്ക്കുവാനും ബാലൻസ് പരിശോധിക്കുവാനും സാധിക്കും. കണക്റ്റിവിറ്റി കുറവുള്ള പ്രദേശങ്ങളിലുള്ളവർക്ക് ഈ സേവനം അനുയോജ്യമാണ്. 99# എന്ന നമ്പർ ഡയൽ ചെയ്ത് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഓഫ്ലൈൻ യുപിഐ സേവനം ആക്ടിവേറ്റ് ചെയ്യാം. ഐ.എഫ്.എസ്.സി കോഡും ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇതിനായി ആവശ്യമാണ്. ഓഫ് ലൈൻ സേവനം ആവശ്യമില്ലെങ്കിൽ ഈ നമ്പറിൽ തന്നെ ബന്ധപ്പെടാവുന്നതാണ്.
