
എക്സിനെ ദൈനംദിന ഉപയോഗത്തിനുള്ള ഒരു ഓൾ-ഇൻ-വൺ പ്ലാറ്റ്ഫോമാക്കി മാറ്റുന്നതിനുള്ള വലിയ ചുവടുവയ്പ്പുമായി മസ്ക്. എക്സിൽ പുതിയ ഡറക്ട് മെസ്സേജിങ് സംവിധാനം അവതരിപ്പിച്ചു. ഈ എക്സ്ചാറ്റ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ, ഏത് തരത്തിലുള്ള ഫയലും അയയ്ക്കുന്നതിനുള്ള പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്ന് മസ്ക് ഒരു പോസ്റ്റിൽ പങ്കുവെച്ചു. കൂടാതെ, ഫോൺ നമ്പർ ആവശ്യമില്ലാതെ തന്നെ എല്ലാ പ്ലാറ്റ്ഫോമുകളിലും ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാൻ കഴിയും.
റസ്റ്റ് പ്രോഗ്രാം ഉപയോഗിച്ചാണ് പുതിയ ഫീച്ചർ നിർമിച്ചിരിക്കുന്നതെന്നും മസ്ക് അറിയിച്ചു. സുരക്ഷക്കായി ബിറ്റ്കോയിന് സുരക്ഷനൽകുന്ന എൻസ്ക്രിപ്ഷനാണ് പുതിയ ഫീച്ചറിൽ ഒരുക്കിയിരിക്കുന്നത്. സ്വകാര്യതയും സുരക്ഷയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചർ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാട്സാപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപുകൾക്കൊക്കെ പുതിയ ഫീച്ചർ വെല്ലുവിളിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ആഴ്ച, കമ്പനി എൻക്രിപ്റ്റ് ചെയ്ത ഡയറക്റ്റ് മെസ്സേജ് സവിശേഷതയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തുകയാണെന്ന് പറഞ്ഞിരുന്നു. എക്സ്ചാറ്റ് ഇതിനകം തന്നെ വികസനത്തിലായിരുന്നതിനാലും, പ്ലാറ്റ്ഫോം ഇപ്പോൾ അതിന്റെ പഴയ ഡയറക്റ്റ് മെസ്സേജ് സിസ്റ്റത്തിൽ നിന്ന് പൂർണ്ണമായും മാറുന്നതിനാലുമാണ് പ്രഖ്യാപനം.