
387746 (2003 MH4) എന്ന ഛിന്നഗ്രഹം മെയ് 24 ശനിയാഴ്ച്ച വൈകുന്നേരം 4.07ന് ഭൂമിക്കരികിലൂടെ കടന്ന് പോകുമെന്ന് ശാസ്ത്രജ്ഞര്‍. ഈഫൽ ടവറിന്റെ അത്ര ഉയരമാണ് ഈ ഛിന്നഗ്രഹത്തിനുള്ളത്. 4.07ന് ഭൂമിക്കരികിലൂടെ കടന്ന് പോകുമെന്നാണ് കരുതുന്നത്. നിലവില്‍ 30,060 കിലോമീറ്റര്‍ വേഗതയിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹം 140 മീറ്ററില്‍ കൂടുതല്‍ വലിപ്പവും, ഭൂമിയോട് 7.5 ദശലക്ഷം കിലോമീറ്റര്‍ അടുത്ത് നില്‍ക്കുന്നതുമാണ്.
ഭൂമിയുമായി കൂട്ടിയിടിക്കാന്‍ ഇടയില്ലെങ്കിലും ഇത്രയും വലിയ ഛിന്നഗ്രഹം ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ പരിക്രമണ പാത മുറിച്ചുകടക്കുന്ന അപ്പോളോ കുടുംബത്തിലെ ഛിന്നഗ്രഹങ്ങളില്‍ ഒന്നാണ് 2003 MH4. ഇതിന്റെ ഭ്രമണപഥവും, ഭൂമിക്ക് അടുത്ത് നില്ക്കുന്നു എന്നതിനാൽ 2003 MH4നെ ഒരു അപകട സാധ്യതയുള്ള ഛിന്നഗ്രഹമായാണ് പരിഗണിച്ചിരിക്കുന്നത്.
നാസ ജെപിഎൽ പ്രകാരം , ഈ ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് 6.68 ദശലക്ഷം കിലോമീറ്റർ അകലെയായിരിക്കും വരുന്നത്. ഇത് വളരെ അകലെയാണെന്ന് തോന്നുമെങ്കിലും, സ്ഥലത്തിന്റെ കാര്യത്തിൽ, ഇത് ആശങ്കാജനകമായത്ര അടുത്താണ്.
ഭൂമിക്ക് സമീപത്തുള്ളതോ, അരികിലൂടെ കടന്ന് പോകുന്നതോ ആയ വസ്തുക്കളെ കണ്ടെത്താന്‍, നാസ മറ്റ് ബഹിരാകാശ ഏജന്‍സികളുമായി സഹകരിച്ച് നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനായി അത്യാധുനിക ദൂരദര്‍ശിനികളും, നൂതന കമ്പ്യൂട്ടിങ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നു. നാസയിലെ സെന്റർ ഫോർ നിയർ-എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് (CNEOS) ഈ ബഹിരാകാശ ശിലകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും അവ സൃഷ്ടിച്ചേക്കാവുന്ന അപകടസാധ്യതകൾ വിലയിരുത്തുന്നതിനും പ്രാധാന്യം നൽകുന്നു.