
കൗതുകങ്ങൾക്ക് പുറകെയാണ് ജനങ്ങൾ. പ്രത്യേകിച്ച് സോഷ്യൽ മീഡിയ അടക്കിവാഴുന്ന ഈ കാലത്ത്. ചിലതൊക്കെ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ട്രൻഡ് ആയി മാറുന്നത്. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയിൽ പുതിയ ഇമേജ് ജനറേഷൻ ടൂൾ വന്നതോടെ എല്ലാവരും അതിന്റെ പുറകെയാണ്. 700 മില്യൺ ചിത്രങ്ങളാണ് ഇത്തരത്തിൽ ജനറേറ്റ് ചെയ്യപ്പെട്ടതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി ജിബ്ലി സ്റ്റൈൽ ഇമേജുകളാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്. ഇത് ഒരു ട്രെൻഡ് ആയി മാറാൻ അധികം സമയം വേണ്ടി വന്നില്ല. രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും സാധാരണക്കാരും ഈ ട്രൻഡിന് പുറകെയായി. ജിബ്ലി സ്റ്റൈൽ തരംഗമായതോടെ ചാറ്റ് ജിബിടിയുടെ സർവർ ഡൗൺ ആവുകയും ചിത്രങ്ങൾ ജനറേറ്റ് ചെയ്യാൻ കാലതാമസം നേരിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ‘ഞങ്ങൾക്ക് ഉറങ്ങണം’ എന്നാവശ്യപ്പെട്ട് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ എക്സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അത്രക്കും വർക്ക് ലോഡ് ആയിരുന്നു ഇമേജ് ജനറേഷൻ ഫീച്ചർ എത്തിയതോടെ ചാറ്റ് ജിപിടി നേരിട്ടിരുന്ന പ്രധാന വെല്ലുവിളി.
പക്ഷെ ഈ വെല്ലുവിളി അതിജീവിച്ച് കൂടുതൽ വേഗതയോടെ ഇമേജ് ജനറേറ്റ് ചെയ്യാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. 700 മില്യൺ ചിത്രങ്ങൾ ജനറേറ്റ് ചെയ്യാൻ സാധിച്ചുവെന്നും ചാറ്റ്ജിപിടിയുടെ വേഗത വർധിപ്പിച്ചുവെന്നും കഴിഞ്ഞ ദിവസം ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ എക്സ് പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരുന്നു. വെബിൽ ചാറ്റ് ജിപിടി വേഗത്തിലായിട്ടുണ്ട്, ഇത് സാധ്യമാക്കാൻ ടീം കഠിനാധ്വാനം ചെയ്തിട്ടുണ്ട്’-സാം ആൾട്ട്മാൻ എക്സ് പോസ്റ്റിൽ അറിയിച്ചു. ജിബ്ലി ഡ്രെൻഡ് ആയതിന് പിന്നാലെ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മാത്രം 130 മില്യൺ ചിത്രങ്ങളാണ് ജനറേറ്റ് ചെയ്യപ്പെട്ടത്. 700 മില്യൺ ചിത്രങ്ങൾ ജനറേറ്റ് ചെയ്തതിൽ ഏറ്റവും കൂടുതൽ ഇന്ത്യയിലാണെന്ന് കമ്പനി സിഒഒ ബ്രാൻഡ് ലൈകാപ്പ് അറിയിച്ചു. ചാറ്റ് ജിപിടിയുടെ ഏറ്റവും മികച്ച വിപണി ഇന്ത്യ തന്നെയാകുമെന്നാണ് ഈ കണക്കിൽ നിന്ന് വ്യക്തമാക്കുന്നത്. ഇന്ത്യൻ ഉപയോക്താക്കൾക്കായി പുറത്തിറക്കിയ ജിബ്ലി സ്റ്റൈൽ ട്രൻഡ് ആവാൻ കാരണം സോഷ്യൽ മീഡിയ തന്നെയാണ്.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖ വ്യക്തികൾ ഈ ട്രൻഡ് കീപ്പ് ചെയ്ത് ഫോട്ടോ പോസ്റ്റ് ചെയ്തതോടെ ആളുകളും ഇത് ഏറ്റെടുത്തു.
എന്നാൽ ജിബ്ലി ഇമേജ് ജനറേറ്റ് ചെയ്യുന്നതിലൂടെ സ്വകാര്യതക്ക് ഇത് ഭീഷണിയാകുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സ്വകാര്യ ചിത്രങ്ങൾ ജിബ്ലി ഇമേജ് ആക്കാൻ അപ്ലോഡ് ചെയ്യുന്നതോടെ ദുരുപയോഗം ചെയ്യുമോ എന്ന ഭീഷണിയാണ് നിലനിൽക്കുന്നത്. ഇതിനെ കുറിച്ച് വ്യക്തമായ മറുപടി ഇതുവരെ ചാറ്റ് ജിപിടി അധികൃതർ നൽകിയിട്ടില്ല. അതിനാൽ തന്നെ ജിബ്ലി സ്റ്റൈൽ ക്രിയേറ്റ് ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുന്നത് നല്ലതായിരിക്കും. ഇതിന് പുറമെ വിദ്യാർഥികൾക്കായി മാത്രം പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ചാറ്റ് ജിപിടി പ്ലസ് പണിപ്പുരയിലാണ്. സബ്സ്ക്രിപ്ഷൻ ആവശ്യമുള്ള ഈ വേർഷൻ ആദ്യഘട്ടത്തിൽ യുഎസിലും കാനഡയിലുമാണ് ലഭ്യമാക്കാൻ പദ്ധതിയിടുന്നത്. ഭാവിയിൽ ഈ വേർഷൻ ഇന്ത്യയിലും ലഭ്യമാക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. വിദ്യാർഥികൾക്ക് ആവശ്യമായ എല്ലാ കാര്യവും ഉൾപ്പെടുത്തി മികച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻറായി മാറുക എന്നതാണ് ഇതിലൂടെ ചാറ്റ് ജിപിടി ലക്ഷ്യമിടുന്നത്.ഇന്ത്യ മികച്ച വിപണിയാണെന്ന് ഇതിനിടയിൽ തന്നെ കമ്പനിക്ക് മനസ്സിലായിട്ടുണ്ട്. അതിനാൽ തന്നെ മികച്ച വേർഷനുകൾ പുറത്തിറക്കി ഇന്ത്യയിൽ വേരുറപ്പിക്കാൻ ചാറ്റ് ജിപിടി ശ്രമിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കൂടാതെ വിവിധ ഭാഷകളിലേക്ക് സേവനം വർധിപ്പിക്കാനും ചാറ്റ് ജിപിടി ലക്ഷ്യമിടുന്നുണ്ട്. എന്നാൽ ഭാവിയിൽ ജനങ്ങളുടെ ജോലിക്ക് ഭാവയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ് ഭീഷണിയാകുമോ എന്ന കാര്യവും നിലനിൽക്കുന്നുണ്ട്.