
ഐപിഎല്ലില്‍ ആദ്യജയവുമായി ലക്നൗ സൂപ്പര്‍ ജയന്റ്സ്. എസ് ആർ എച്ചിനെതിരെ അഞ്ച് വിക്കറ്റ് ജയമാണ് പന്തിന്റെ ടീം നേടിയത്. എസ് ആർ എച്ചിന്റെ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗ 16.1 ഓവറില്‍ ലക്ഷ്യം മറികടന്നു. നിക്കോളാസ് പുരാന് (26 പന്തില്‍ 70), മിച്ചല്‍ മാര്‍ഷ് (31 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്സുകളാണ് ലക്നൗവിനെ വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് നേടിയത്. ഹൈദ്രാബാദിന് വേണ്ടി 47 റൺസെടുത്ത ട്രാവിസ് ഹെഡാണ് ടോപ് സ്കോറർ. നിതീഷ് റെഡ്ഡി 32 റൺസും അങ്കിത് വർമ 13 പന്തിൽ 5 സിക്സറുകളുടെ സഹായത്തോടെ 36 റൺസും നേടി. 4 ഓവറിൽ 34 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ശ്രദ്ധുൽ താക്കൂറാണ് ലഖ്നൗ നിരയിൽ തിളങ്ങിയത്.
സീസണിലെ ആദ്യമത്സരത്തില്‍ രാജസ്ഥാനു മുന്നില്‍ റണ്‍സിന്റെ വന്മതില് തീര്‍ത്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം മത്സരത്തിൽ തരക്കേടില്ലാത്ത പ്രകടനമായിരുന്നു പുറത്തെടുത്തത്. ആദ്യ എട്ടോവറിനിടെത്തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീണിട്ടും ടീ സ്കോർ 190ൽ എത്തിച്ചു.