
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി അക്സര്‍ പട്ടേൽ. ക്യാപിറ്റല്‍സിനൊപ്പമുള്ള തന്റെ കാലയളവില്‍ ഒരു ക്രിക്കറ്റ് കളിക്കാരനായും മനുഷ്യനായും താന്‍ വളര്‍ന്നുവെന്ന് അക്സര്‍ പറഞ്ഞു.
‘ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് ഞങ്ങളുടെ ഉടമകളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും അഗാധമായ നന്ദിയുള്ളവനാണ്. മെഗാ ലേലത്തില്‍ ഞങ്ങളുടെ പരിശീലകരും സ്കൗട്ടുകളും മികച്ച പ്രകടനം കാഴ്ചവെച്ചു, അക്സര്‍ പട്ടേൽ പറഞ്ഞു. ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഡല്‍ഹി ക്യാപില്‍സ് ഒരുങ്ങിക്കഴിഞ്ഞതായും അക്സര്‍ വിശദീകരിച്ചു.
ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാൻ ഡല്‍ഹി ക്യാപിറ്റല്‍സിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ പരിശീലകനെയും ക്യാപ്റ്റനെയും മാറ്റിയതിലൂടെ ഈ സീസണിലെങ്കിലും കിരീടം നേടുകയെന്ന ലക്ഷ്യമാണ് ഡല്‍ഹിക്ക്. അക്സര്‍ പട്ടേലിനെ ക്യാപ്റ്റനായി നിയമിച്ചതിന് പുറമെ ഹേമാങ് ബദാനി മുഖ്യ പരിശീലകനാകും. ബാറ്റ്സ്മാന് കെവിന് പീറ്റേഴ്സണ് ആയിരിക്കും മെന്ററായി പ്രവര്‍ത്തിക്കുക.