കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് മെസ്സിപ്പട കേരളത്തിൽ എത്തുകയാണ്. നവംബറിൽ നടക്കുന്ന മത്സരങ്ങൾക്ക് അർജന്റീനയുടെ ഔദ്യോഗിക സ്ക്വാഡ് പ്രഖ്യാപിച്ചു. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ, ലോകകപ്പ് നേടിയ എയ്ഞ്ചൽ ഡി മരിയ, എൻസോ ഫെർണാണ്ടസ് എന്നിവരെ ഒഴികെ മറ്റു പ്രമുഖ താരങ്ങളും സ്ക്വാഡിൽ പങ്കെടുക്കും.Messi-led Argentina team in Kerala
പരിശീലകനായ ലയണൽ സ്കലോണിയും ടീമിനൊപ്പം കൊച്ചിയിൽ എത്തും. ഫുട്ബോളിന്റെ വലിയ ആരാധകരുള്ള കേരളത്തിൽ ഇത്തരമൊരു ബഹുമുഖ ടീം വരുന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
കേരളത്തിൽ വരുന്ന അർജന്റീന സ്ക്വാഡ്:
ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോൾ, നിക്കോളസ് ഒറ്റമെൻഡി, ജൂലിയൻ അൽവാരസ്, ലൗത്താറോ മാർട്ടിനസ്, ഗോൺസാലോ മോൻടിയൽ, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന്‍, എസക്വൽ പലാസിയോസ്, ജിയോവാനി ലൊ സെൽസോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോൺസാലസ്, തിയാഗോ അൽമാഡ, ക്രിസ്റ്റ്യൻ റൊമേറോ, നഹ്വല്‍ മൊളീന.
