തിരുവനന്തപുരം: ഫിഫ സൗഹൃദ മത്സരങ്ങളുടെ ഭാഗമായി ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും നവംബറിൽ കേരളത്തിലെത്തും. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.Messi and Argentina in Kerala in November
ഇതോടൊപ്പം, കായികമന്ത്രി വി. അബ്ദുറഹിമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ “മെസ്സി വരും ട്ടാ..” എന്ന തലക്കെട്ടോടെ വിവരം പങ്കുവെച്ചു. നവംബറിൽ നടക്കുന്ന മത്സരങ്ങളിൽ അർജന്റീന ടീം കേരളത്തിൽ കളിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
