
ടോക്കിയോ: ഒരേ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച രണ്ട് ജാപ്പനീസ് ബോക്സിംഗ് താരങ്ങൾ തലക്ക് പരിക്കേറ്റു മരണമടഞ്ഞത് രാജ്യത്തെ കായികലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ടോക്കിയോയിലെ കൊറാകുവേനിൽ നടന്ന ടൂർണമെന്റിനിടെ, ഒരുദിവസത്തെ ഇടവേളയിൽ തന്നെയായിരുന്നു ഇരുവരുടെയും മരണം.Two young players meet tragic end while competing in the same championship
28കാരനായ ഹിരോമസ ഉറകാവ ഓഗസ്റ്റ് 2-ന് യോജി സെയ്റ്റോയുമായുള്ള മത്സരത്തിൽ ആറാം റൗണ്ടിനു ശേഷമാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ചയാണ് അദ്ദേഹം ജീവന് നഷ്ടപ്പെടുത്തിയത്. ഇതിന് മുമ്പ്, 28കാരനായ ഷിഗെറ്റോസി കോടാരി യാമാറ്റോ ഹാറ്റയ്ക്കെതിരെ പന്ത്രണ്ടാം റൗണ്ടിൽ പോരാട്ടത്തിനിടെ കുഴഞ്ഞുവീണു, തുടര്‍ന്ന് ചികിത്സയ്ക്കിടെ മരിച്ചു.
ഇരുവരുടേയും മരണത്തിന് കാരണമായത് തലയ്ക്കേറ്റ പരിക്ക് മൂലമുള്ള തലച്ചോറിലെ രക്തസ്രാവമായിരുന്നു. പ്രശസ്തരായ യുവ താരങ്ങളുടെ നഷ്ടം ഒരേ ടൂർണമെന്റിനിടയിൽ ഉണ്ടായതോടെ മത്സരം സംബന്ധിച്ച സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്ന ശബ്ദം ശക്തമായി.
സംഭവത്തെ തുടര്‍ന്ന് ജാപ്പനീസ് ബോക്സിംഗ് കമ്മീഷനും ഓറിയന്റൽ ആൻഡ് പസഫിക് ബോക്സിംഗ് ഫെഡറേഷനും മത്സരങ്ങൾ 12 റൗണ്ടിന് പകരം 10 റൗണ്ടാക്കി ചുരുക്കാന്‍ തീരുമാനിച്ചു. ഇത്തവണ ഫെബ്രുവരിയിലും ജോൺ കൂണി എന്ന ബോക്സർ മത്സരത്തിനിടെ തലയ്ക്കേറ്റ പരിക്ക് മൂലം മരണപ്പെട്ടിരുന്നു.