
കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ കായിക ബില്ലിലെ ഭേദഗതിപ്രകാരം, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വിവരാവകാശ നിയമത്തിന്റെ (RTI) പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.BCCI exempted from RTI Act
ജൂലൈ 23-ന് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിന്റെ ആദ്യ രൂപത്തിൽ എല്ലാ കായിക സംഘടനകളും RTI നിയമത്തിന് കീഴിൽ വരണമെന്ന് വ്യവസ്ഥപ്പെടുത്തിയിരുന്നു. എന്നാൽ, ബിസിസിഐ ഇത് ശക്തമായി എതിർത്തു. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കാത്ത സ്ഥാപനങ്ങളെ RTI നിയമത്തിന് കീഴിൽ കൊണ്ടുവരാനാകില്ലെന്നായിരുന്നു അവരുടെ വാദം. ഈ നിലപാട് സർക്കാർ അംഗീകരിച്ചതോടെ ബില്ലിലെ 15(2) വകുപ്പു നീക്കം ചെയ്തു.
ഭേദഗതി പ്രകാരം, കേന്ദ്രവും സംസ്ഥാനവും സർക്കാരുകളിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്ന കായിക സംഘടനകളെ മാത്രമേ ‘പൊതു അതോറിറ്റി’യായി കണക്കാക്കൂ. അത്തരം സംഘടനകൾക്ക് ലഭിക്കുന്ന സർക്കാർ ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ RTI നിയമപ്രകാരം നൽകേണ്ടിവരും. എന്നാൽ, അവരുടെ ആഭ്യന്തര പ്രവർത്തനങ്ങളെയും അധികാരങ്ങളെയും സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതില്ല.