മലപ്പുറം: ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലെത്തില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ സ്ഥിരീകരിച്ചു. ഒക്ടോബറിൽ അർജന്റീന ടീം വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, അതിന് സാധ്യതയില്ലെന്നറിയിച്ചിരിക്കുകയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA).Messi will not be coming; Sports Minister V. Abdurahman confirms
കരാറിലെ സമയം പാലിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ടീമിന്റെ സന്ദർശനം റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു. അതേസമയം, സ്പോൺസർ ഈ മാസം ഒക്ടോബറിലേ മത്സരം നടത്താനാകുമെന്നാണ് നിലപാട് വ്യക്തമാക്കിയതും മന്ത്രി ചൂണ്ടിക്കാട്ടി.
കരാർ പ്രകാരം എഎഫ്എയ്ക്ക് നൽകിയ ആദ്യഗഡു തുക തിരിച്ചുനൽകാൻ അവർക്കു താത്പര്യമില്ലെന്നും കരാർ ലംഘനം നടന്നതായി അവകാശപ്പെടുന്നതായും സൂചനയുണ്ട്.
