
ഈസ്റ്റ് റൂഥർഫോർഡ്: ഫിഫ ക്ലബ് ലോകകപ്പ് വീണ്ടും സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ് ചെൽസി. ഫൈനലിൽ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെർമെയ്നെ (പിഎസ്ജി) ഏകപക്ഷീയമായ 3-0നാണ് ചെൽസി കീഴടക്കിയത്. കളിയുടെ ആദ്യപകുതിയിലേ ഗോളുകളെല്ലാം നേടിയാണ് ജയം ഉറപ്പാക്കിയത്.Chelsea win FIFA Club World Cup
ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോളുകളുമായി തിളങ്ങി — 22-ആവും 30-ആവും മിനിറ്റുകളിലായിരുന്നു പാൽമറിന്റെ ഗോളുകൾ. പിന്നീട്, 43-ാം മിനിറ്റിൽ പാൽമറിന്റെ അസിസ്റ്റിൽ ജോവാ പെഡ്രോ മൂന്നാം ഗോൾ നേടി. രണ്ടാം പകുതിയിൽ പിഎസ്ജി പന്തിന്റെ ആധിപത്യം കൈവശംവെച്ചെങ്കിലും തിരിച്ചുവരവ് സാധിച്ചില്ല.
ചെൽസിയുടെ പ്രതിരോധനിര രണ്ടും കൽപ്പിച്ചുതന്നെയായിരുന്നു. തട്ടുപൊളിപ്പൻ സേവുകളുമായി ചെൽസിയുടെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് അരയും തലയും മുറുക്കിയതോടെ ചെൽസിയുടെ വീറിനു മുന്നിൽ പിടിച്ചുനിൽക്കാൻ പിഎസ്ജിയ്ക്കായില്ല.
ഈ വര്‍ഷത്തെ ഫിഫ ക്ലബ് ലോകകപ്പിൽ ആറ് വൻകരകളിൽ നിന്നുള്ള 32 ടീമുകളാണ് പങ്കെടുത്തത്. 2021-ന് ശേഷം വീണ്ടും കിരീടം നേടുകയാണ് ചെൽസി. 2012-ൽ അവർ റണ്ണറപ്പായിരുന്നു.