
അന്‍വര്‍ ഷാന്‍
മയാമി: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഇന്റര്‍ മയാമി പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബ് പാല്മിറസിനെതിരെ സമനിലയില്‍ പിരിഞ്ഞെങ്കിലും അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുള്‍പ്പെടുന്ന ഇന്റര്‍ മയാമി അടുത്ത റൗണ്ടിലേക്കു മുന്നേറി. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം അടിച്ചു. ചൊവ്വാഴ്ച മെസ്സിയുടെ 38ാം പിറന്നാളായിരുന്നു.Inter Miami in the Club World Cup pre-quarters; Birthday gift for Messi
ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി ഇന്റര്‍ മയാമി രണ്ടു ഗോളുകള്‍ അടിച്ചെങ്കിലും അവസാന മിനിറ്റുകളില്‍ പാല്‍മിറസ് സമനില പിടിക്കുകയായിരുന്നു. ഇന്റര്‍ മയാമിക്കു വേണ്ടി ടഡിയോ അലെന്‍ഡെ (16ാം മിനിറ്റ്), ലൂയി സ്വാരെസ് (65) എന്നിവര്‍ വല കുലുക്കി. 80ാം മിനിറ്റില്‍ പൗളിഞ്ഞോയും 87ാം മൗറീഷ്യോയും പാല്‍മിറസിനായി ഗോള്‍ മടക്കി.
പാല്‍മിറസ് ഒന്നാം സ്ഥാനക്കാരായും ഇന്റര്‍ മയാമി രണ്ടാം സ്ഥാനക്കാരായുമാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. പ്രീക്വാര്‍ട്ടറില്‍ മെസിയുടെ മുന്‍ ക്ലബ്ബ് കൂടിയായ പിഎസ്ജിയാണ് ഇന്റര്‍ മയാമിയുടെ എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ പിഎസ്ജി സിയാറ്റില്‍ സൗണ്ടേഴ്സിനെ രണ്ടു ഗോളിനു തോല്പിച്ചു. അത്ലറ്റികോ മഡ്രിഡ് ബോട്ടഫോഗോയെ 10ന് കീഴടക്കി. പോര്‍ട്ടോയും അല്‍ അഹ്ലിയും തമ്മിലുള്ള പോരാട്ടം 44ന് സമനിലയില്‍ കലാശിച്ചു.