
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനിടെ അംപയറോടു തര്‍ക്കിച്ചതിനും ബോള്‍ വലിച്ചെറിഞ്ഞതിനും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെതിരെ നടപടി. അച്ചടക്കം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലാണു താരത്തിനെതിരെ നടപടിയെടുത്തത്. അംപയറുടെ തീരുമാനത്തോട് എതിര്‍പ്പു പ്രകടിപ്പിച്ചതിന് ഋഷഭ് പന്തിനെതിരെ ഒരു ഡിമെറിറ്റ് പോയിന്റ് ചുമത്തും. ഋഷഭ് പന്ത് പിഴവ് സംഭവിച്ചതായി അംഗീകരിച്ചെന്ന് ഐസിസി അറിയിച്ചു. ബോള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് മത്സരത്തിന്റെ മൂന്നാം ദിവസം ഋഷഭ് പന്ത് അംപയറെ സമീപിച്ചത്. ബോള്‍ പരിശോധിച്ച ശേഷം കളി തുടരാന്‍ അംപയര്‍ നിര്‍ദേശിക്കുകയായിരുന്നു. അംപയറുമായി കുറച്ചു നേരം സംസാരിച്ചെങ്കിലും ബോള്‍ മാറ്റുന്നതില്‍ അനുകൂല തീരുമാനമല്ല ലഭിച്ചത്.Rishabh Pant punished for arguing with umpire and throwing the ball in anger
ആവശ്യം തള്ളിയതോടെ ഋഷഭ് പന്ത് രോഷത്തോടെ ബോള്‍ വലിച്ചെറിഞ്ഞു. ബോളിന്റെ നിലവിലെ അവസ്ഥ ചൂണ്ടിക്കാട്ടി പേസര്‍ ജസ്പ്രീത് ബുമ്രയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അംപയറോട് ഏറെ നേരം സംസാരിച്ചിട്ടും ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. ജസ്പ്രീത് ബുമ്രയ്ക്കെതിരെയും ഗില്ലിനെതിരെയും നടപടിയൊന്നും എടുത്തിട്ടില്ല.