
പാരീസ്: ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്ര പാരീസ് ഡയമണ്ട് ലീഗ് മീറ്റിൽ സ്വർണ്ണം നേടി. ആദ്യ ത്രോയിൽ തന്നെ 88.16 മീറ്റർ എറിഞ്ഞ് നീരജ് ഒന്നാമതെത്തുകയായിരുന്നു. ജർമ്മനിയുടെ ജൂലിയൻ വെബ്ബർ 87.88 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി.Neeraj Chopra wins gold in Paris Diamond League
ഇത് നീരജിന്റെ ഈ സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് മത്സരമായിരുന്നു. മുമ്പ് ദോഹ ഡയമണ്ട് ലീഗ് മീറ്റിലായിരുന്നു ചോപ്രയുടെ പങ്കെടുപ്പ്. അന്ന് 90.23 മീറ്റർ എറിഞ്ഞെങ്കിലും ജൂലിയൻ വെബ്ബറിന് പിന്നിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
2017-നുശേഷം പാരീസ് ഡയമണ്ട് ലീഗിൽ നീരജ് മത്സരിക്കുന്നത് ഇതാദ്യമാണ്. ആ വർഷം അദ്ദേഹം 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.