ഡല്‍ഹി: ഇന്ത്യന്‍ ടീമില്‍ അംഗമാകുന്നത് പോലെയോ പ്രകടനം കാഴ്ച്ച വെക്കുന്നത് പോലെയോ എളുപ്പമല്ല ക്യാപ്റ്റന്‍ ജോലിയെന്നും അതിന് അതിന്റെതായ സമ്മര്‍ദ്ദമുണ്ടെന്നും ഗാവസ്കര്‍ പറഞ്ഞു.
നിങ്ങളൊരു ഇന്ത്യന്‍ ടീം താരമാണെങ്കില്‍ സഹതാരങ്ങളുമായി ഒരുപാട് ഇടപെടാനുണ്ടാകും. ഒരു നായകനെന്ന നിലയില്‍ നിങ്ങളുടെ സമീപനം ഏറെ പ്രധാനപ്പെട്ടതായിരിക്കും. പ്രകടനത്തേക്കാള്‍ പ്രധാന്യം ക്യപ്റ്റനെന്ന നിലയിലുള്ള പെരുമാറ്റത്തിനാണ്. സഹ താരങ്ങളുടെ ബഹുമാനം നേടാന്‍ തക്ക വിധത്തിലുള്ള തീരുമാനങ്ങളും നടപടികളും ക്യാപ്റ്റനെന്ന നിലയില്‍ സ്വീകരിക്കുന്നിടത്താണ് സ്ഥാനം വിജയിക്കുന്നത്, ഗാവസ്കര്‍ പറഞ്ഞു.
