ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന് റോയല്‍സുമായി ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്ക് ജയ്പൂരിലാണ് മത്സരം നടക്കുന്നത്. സ്വന്തം തട്ടകത്തില്‍ രാജസ്ഥാന് വീണ്ടും ഇറങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകളെല്ലാം വൈഭവിൽ ആണ്.വൈഭവ് ഷോ വീണ്ടും അവതരിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ജയ്പൂരില്‍ വെടിക്കെട്ട് മത്സരം കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍. 10 മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് മാത്രമുള്ള രാജസ്ഥാന് ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല.
ഗുജറാത്തിനെതിരെ നേടിയ തകര്‍പ്പന്‍ ജയം മുംബൈക്കെതിരെയും ആവര്‍ത്തിക്കണം. വൈഭവിന്റെ പവര്ഹിറ്റിനൊപ്പം തകർത്തടിക്കുന്ന ജയ്സ്വാളും മികച്ച ഫോമിലാണ്. ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന ബോളിങ് യൂണിറ്റും അവസരത്തിനൊത്ത് ഉയരണം. പരിക്ക് അലട്ടുന്ന സഞ്ജു സാംസണ് തിരിച്ചെത്തുമോ എന്നാണ് ആകാംക്ഷ. 12 പോയിന്റുള്ള മുംബൈക്ക് രാജസ്ഥാനെ തകര്‍ത്താല്‍ പ്ലേ ഓഫിലേക്ക് അടുക്കാം.
