ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് മിന്നും ജയം. ഗുജറാത്ത് ടൈറ്റൻസിനെ 8 വിക്കറ്റിന് തോൽപ്പിച്ചു. സെഞ്ചുറി നേടിയ വൈഭവ് സൂര്യവൻശി വിജയശില്പി. പുറത്താകാതെ 70 റൺസ് എടുത്ത യശസ്വി ജയ്സ്വാളും തിളങ്ങി. മൂന്നാം ജയത്തോടെ രാജസ്ഥാൻ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. ഗുജറാത്തിന്റെ 210 റൺസ് വിജയലക്ഷ്യം 25 പന്ത് ബാക്കി നിൽക്കെയാണ് മറികടന്നത്. ഗുജറാത്തിനെതിരെ 35 പന്തിൽ 11 സിക്സും 7 ഫോറും ഉൾപ്പടെയാണ് വൈഭവിന്റെ സെഞ്ചുറി നേട്ടം.101 റൺസുമായാണ് താരം മടങ്ങിയത്.
രാജ്യാന്തര ട്വന്റി 20യിലെ പ്രായം കുറഞ്ഞ സെഞ്ച്വറി നേടി രാജസ്ഥാന് റോയല്‍സിന്റെ പതിനാലുകാരന് വൈഭവ് സൂര്യവംശി. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് വൈഭവിനെ തേടി നേട്ടമെത്തിയത്. കൗമാര താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട് കണ്ട് ആര്‍മാദത്തിലാണ് ക്രിക്കറ്റ് ലോകം. പവര്‍പ്ലേയില്‍ എല്ലാ ബോളും തകര്ത്തടിക്കാനുറച്ചാണ് വൈഭവ് കളത്തിലെത്തിയത്.സീ ദ ബോള്‍, ഹിറ്റ് ദ ബോള്‍ എന്ന പവര്‍പ്ലേ തന്ത്രത്തിലൂന്നിയായിരുന്നു വൈഭവിന്റെ വെടിക്കെട്ട്. ഐപിഎല്ലിലെ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയാണ് വൈഭവ് നേടിയത്. ഈ ഐപിഎല്ലിലെ വേഗമേറിയ സെഞ്ച്വറി, ഐപിഎല്ലിലെ ഒരു ഇന്നിങ്സിലെ കൂടുതല്‍ സിക്സറുകള്‍ എന്നിങ്ങനെ നേട്ടങ്ങള്‍ നിരവധി വൈഭവിന് സ്വന്തം.ഐപിഎല്‍ കരിയറില്‍ നേരിട്ട ആദ്യ പന്തില്‍ ശര്‍ദുല്‍ താക്കൂറിനെ സിക്സര്‍ പറത്തിയാണ് വൈഭവ് തുടങ്ങിയത്. ആദ്യ മത്സരത്തില്‍ പുറത്തായതിന് പിന്നാലെ കണ്ണീരണിഞ്ഞ താരം സെഞ്ച്വറി നേടി പുറത്തായതിന് പിന്നാലെ വീണ്ടും കണ്ണീരണിഞ്ഞു. സന്തോഷത്തിന്റെ കണ്ണീര്.
