ഐപിഎല്ലിൽ റൺവേട്ടക്കാരുടെ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ സൂപ്പർ താരം വിരാട് കോഹ്ലിയെ പിന്നിലാക്കി സായ് സുദർശൻ. രാജസ്ഥാൻ റോയല്‍സിനെതിരെയുള്ള മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ താരം 26 റൺസ് കൂടി ചേർത്തതോടെയാണ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. മത്സരം തുടങ്ങുന്നതിന് മുമ്പ് പത്ത് മത്സരങ്ങളിൽ 63 റൺസ് ശരാശരിയിൽ 443 റൺസുമായി കോഹ്ലിയായിരുന്നു ഒന്നാമത്. നിലവിൽ ഇവരെ കൂടാതെ സൂര്യകുമാർ യാദവ്, നിക്കോളാസ് പൂരൻ, മിച്ചൽ മാർഷ് എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന് റോയല്‍സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. 210 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം രാജസ്ഥാൻ 15.5 ഓവറിൽ മറികടന്നു. 14കാരൻ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്.
