ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിൽ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ ഇപ്പോൾ ഫോമിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് മുമ്പ് രോഹിത് ഈ സീസണിൽ നേടിയ സ്കോറുകൾ 0, 8, 13, 17, 18, 26 എന്നിങ്ങനെയായിരുന്നു.ഐപിഎല്ലിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ രോഹിത് ശർമ അർധ സെഞ്ച്വറി നേടിയിരുന്നു. ഐപിഎല്ലിൽ ഒമ്പത് വർഷത്തിന് ശേഷമാണ് രോഹിത് ശർമ തുടർച്ചയായി രണ്ട് അർധ സെഞ്ച്വറികൾ നേടുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 45 പന്തിൽ പുറത്താകാതെ 76 റൺസും സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 46 പന്തിൽ 70 റൺസുമാണ് രോഹിത് നേടിയത്.
ഇതിന് മുമ്പ് 2016 ലാണ് രോഹിത് ഐപിഎല്ലിൽ തുടർച്ചയായി അർധ സെഞ്ച്വറികൾ നേടിയത്. അന്ന് കൊൽക്കത്തയ്ക്കെതിരെ പുറത്താകാതെ 68 റൺസും പിന്നീട് പൂനെ വാരിയേഴ്സിനെതിരെ 85 റൺസും രോഹിത് നേടിയിരുന്നു.
