ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഗുജറാത്ത് ടൈറ്റൻസ് സ്പിന്നർ റാഷിദ് ഖാനെ പ്രശംസിച്ച് സഹതാരം സായ് കിഷോർ. റാഷിദ് ലോകത്തിലെ ഏറ്റവും മികച്ച ടി20 ബൗളർമാരിൽ ഒരാളാണ് എന്നാണ് സായി കിഷോർ പറഞ്ഞത്.
‘ലോകത്തിലെ ഏറ്റവും മികച്ച ടി20 ബൗളർമാരിൽ ഒരാളാണ് റാഷിദ്. റാഷിദിന്റെ വിക്കറ്റ് നേടാനുള്ള കഴിവ് തിരിച്ചു ലഭിച്ചുകൊണ്ടിരിക്കുന്നു. ഗുജറാത്ത് ടൈറ്റൻസ് എപ്പോഴും റാഷിദിനെ പിന്തുണയ്ക്കുന്നുണ്ട്’, മത്സരശേഷം സായി കിഷോർ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 39 റൺസിനാണ് ഗുജറാത്ത് ടൈറ്റൻസ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. 55 പന്തിൽ 90 റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ പ്രകടനമാണ് ഗുജറാത്തിനെ മികച്ച സ്കോറിലെത്തിച്ചത്.
