
യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ലൈനപ്പായി. സ്പാനിഷ് കരുത്തരായ ബാഴ്സലോണ, ഫ്രഞ്ച് ക്ലബ് പി എസ് ജി, ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍, ഇറ്റാലിയൻ ശക്തരായ ഇന്റര്‍ മിലാന് എന്നീ ടീമുകളാണ് സെമിയില്‍ പ്രവേശിച്ചത്. ആഴ്സണല്‍ പി എസ് ജിയെയും ബാഴ്സലോണ ഇന്റര്‍ മിലാനെയും സെമിയില്‍ നേരിടും.
ജർമൻ ക്ലബ് ബൊറൂസിയ ഡോര്‍ട്ടുമുണ്ട് ആയിരുന്നു ക്വാര്‍ട്ടറില്‍ ബാഴ്സയുടെ എതിരാളി. രണ്ടാം പാദ മത്സരത്തില്‍ തോറ്റെങ്കിലും ഇരുപാദങ്ങളിലുമായി 5-4ന്റെ വിജയത്തോടെ ബാഴ്സ സെമിയില്‍ പ്രവേശിക്കുകയായിരുന്നു.
ഇംഗ്ലീഷ് ക്ലബ് ആസ്റ്റണ്‍ വില്ലയെയാണ് പി എസ് ജി പരാജയപ്പെടുത്തിയത്. രണ്ടാം പാദത്തില്‍ പി എസ് ജി പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ ലീഡിന്റെ പിന്‍ബലത്തില്‍ പി എസ് ജിയും സെമിയിലേക്ക് കുതിച്ചു. ഈയാഴ്ച അവസാനം തന്നെ ആദ്യ പാദ സെമി മത്സരങ്ങള്‍ അരങ്ങേറും