ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ദേവ്ദത്ത് പടിക്കല്‍ സ്വന്തമാക്കിയത്. മുന്‍ നായകന് വിരാട് കോഹ്ലിക്ക് മാത്രമാണ് ഇതിന് മുമ്പ് 1,000 റണ്‍സെന്ന നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ താരമാകാന്‍ സാധിച്ചത്.
ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്ററായി ദേവ്ദത്ത് പടിക്കല്‍. രാജസ്ഥാന് റോയല്‍സിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ 28 പന്തുകളില്‍ പുറത്താകാതെ 40 റണ്‍സെടുത്തതോടെയാണ് പടിക്കല്‍ ചരിത്ര നേട്ടം കുറിച്ചത്.നേരത്തെ 2019 മുതല്‍ 2021 വരെ പടിക്കല്‍ റോയല്‍ ചലഞ്ചേഴ്സിന്റെ താരമായിരുന്നു. ഇക്കാലയളവിലെ മികച്ച പ്രകടനം പടിക്കലിനെ രാജസ്ഥാന് റോയല്‍സിലും ലഖ്നൗ സൂപ്പര്‍ ജയന്റ്സിലുമെത്തിച്ചു. എന്നാല്‍ ഇരുടീമുകളിലും പടിക്കലിന്റെ പ്രകടനം മോശമായിരുന്നു. ഇതോടെ കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ പടിക്കല്‍ ആദ്യം അണ്‍സോള്‍ഡ് പട്ടികയിലായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ പടിക്കലിനെ ആര്‍സിബി സ്വന്തമാക്കുകയായിരുന്നു
