ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ കരുൺ 40 പന്തിൽ 89 റൺസാണ് അടിച്ചെടുത്തത്
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് ആവേശ വിജയം. 12 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി. സീസണിൽ തുടർച്ചയായി നാല് വിജയങ്ങൾ നേടി പരാജയം അറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ തോൽവിയാണിത്.
നേരത്തെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻനിര താരങ്ങളുടെ ഭേദപ്പെട്ട സ്കോറിങ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചു.
മറുപടി ബാറ്റിങ്ങിൽ ഡൽഹി ഓപണർ ജെയ്ക് ഫ്രെയ്സർ മക്ഗർഗ് റൺസെടുക്കും മുമ്പെ ആദ്യ പന്തിൽ തന്നെ പുറത്തായി. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ കരുൺ 40 പന്തിൽ 89 റൺസാണ് അടിച്ചെടുത്തത്. എന്നാൽ കരുൺ പോയിടത്ത് ഡൽഹി ക്യാപിറ്റൽസ് കളിയും കൈവിട്ടു.
