
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നായകൻ രജത് പാട്ടീദാർ.
‘ആർസിബി മുമ്പ് കളിച്ച മത്സരങ്ങളിൽ നിന്ന് ഈ മത്സരത്തിലെ പിച്ച് വ്യത്യസ്തമായിരുന്നു. ഇതൊരു നല്ല ബാറ്റിങ് ട്രാക്കായിരിക്കുമെന്ന് ഞങ്ങൾ കരുതി. എന്നാൽ ആർസിബി നന്നായി ബാറ്റ് ചെയ്തില്ല. നന്നായി ബാറ്റ് ചെയ്യാൻ എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഒരു വിക്കറ്റിന് 80 റൺസെന്ന നിലയിൽ നിന്നും നാല് വിക്കറ്റിന് 90ലേക്ക് തകർന്നത് അംഗീകരിക്കാനാവില്ല. പിച്ചിലെ സാഹചര്യങ്ങളും അവസ്ഥയും വിലയിരുത്തുന്നതിൽ ആർസിബി പരാജയപ്പെട്ടു. അവസാന ഓവറുകളിൽ ടീം ഡേവിഡ് വേഗത്തിൽ സ്കോർ ചെയ്ത രീതി ശരിക്കും അതിശയകരമായിരുന്നു. പവർപ്ലേയിലും ഫാസ്റ്റ് ബൗളർമാർ പന്തെറിഞ്ഞ രീതിയും വളരെ മികച്ചതായിരുന്നു. രജത് പറഞ്ഞു’, രജത് പാട്ടീദാർ മത്സരശേഷം പ്രതികരിച്ചു.
ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 53 പന്തിൽ ഏഴ് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 93 റൺസാണ് രാഹുൽ നേടിയത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ആറ് വിക്കറ്റിന്റെ വിജയവും നേടി. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് വിജയിച്ചു.