ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി പാറ്റ് കമ്മിൻസ്. സൺറൈസേഴ്സ് മോശം പ്രകടനമാണ് നടത്തുന്നത് എന്നും വിജയിക്കാവുന്ന ഒരു ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നതെന്നും കമ്മിൻസ് പറഞ്ഞു.
‘സൺറൈസേഴ്സ് മോശം പ്രകടനമാണ് നടത്തുന്നത്. വിജയിക്കാവുന്ന ഒരു ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഫീൽഡിങ്ങിലും മോശം പ്രകടനമായിരുന്നു. പിന്നാലെ ബാറ്റുകൊണ്ടും മോശം പ്രകടനം നടത്തി. ബാറ്റർമാർ നന്നായി കളിച്ചില്ലെങ്കിൽ മത്സരം വിജയിക്കാൻ കഴിയില്ല. ബൗളിങ്ങും ഫീൽഡിങ്ങും മോശമായിരുന്നു. ക്യാച്ചുകൾ കൈപ്പിടിയാലാക്കിയിരുന്നെങ്കിൽ കൊൽക്കത്ത ഇത്ര വലിയ സ്കോറിൽ എത്തില്ലായിരുന്നു. ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ പരിശോധിക്കും‘, പാറ്റ് കമ്മിൻസ് പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 80 റൺസിന്റെ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് 16.4 ഓവറില്‍ 120 റൺസിൽ എല്ലാവരും പുറത്തായി.
