crescent moon shape on the beach, 2024 eid mubarak theme, golden moon,Half moon isolated on seascape background, 2024 Ramadan concept poster image with copy space for text
വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി ലഭിക്കും
റിയാദ്: സൗദി അറേബ്യയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 29ന് അവധി ആരംഭിക്കുന്ന അവധി ഏപ്രിൽ രണ്ടു വരെ തുടരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ഇത്തവണത്തെ അവധി അഞ്ച് ദിവസം നീണ്ടുനിൽക്കുന്നുണ്ട്. ഏപ്രിൽ രണ്ടു വരെയാണ് അവധിയെങ്കിലും ഏപ്രിൽ മൂന്നു മുതൽ വാരാന്ത്യ അവധി തുടങ്ങുമെന്നതിനാൽ അന്ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി ലഭിക്കും. അങ്ങനെയാണെങ്കിൽ ആകെ എട്ട് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. അതേസമയം, സൗദി എക്സ്ചേഞ്ചിന്റെ അവധി മാർച്ച് 28 മുതൽ ആരംഭിക്കും. ഏപ്രിൽ മൂന്നിന് വ്യാപാരം പുനരാരംഭിക്കുകയും ചെയ്യും.
