അബുദാബി: യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു. ഇന്ന് മുതൽ മാർച്ച് മാസത്തെ ഇന്ധനവില പ്രാബല്യത്തിൽ വരും.യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോൾ, ഡീസല്‍ വില തീരുമാനിക്കുന്നത്. പുതിയ ഇന്ധനവില അനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.73 ദിര്‍ഹമാണ്. ഫെബ്രുവരി മാസം 2.74 ദിര്‍ഹമായിരുന്നു. കഴിഞ്ഞ മാസം 2.63 ദിര്‍ഹമുണ്ടായിരുന്ന സ്പെഷ്യൽ 95 പെട്രോള്‍ ലിറ്ററിന് 2.61 ദിര്‍ഹമാണ് പുതിയ നിരക്ക്. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.54 ദിര്‍ഹമാണ് മാർച്ച് മാസത്തെ നിരക്ക്. ഫെബ്രുവരിയിൽ 2.55 ദിര്‍ഹം ആയിരുന്നു. . ഫെബ്രുവരിയിൽ 2.82 ദിര്‍ഹം ആയിരുന്ന ഡീസല്‍ ലിറ്ററിന് 2.77 ദിര്‍ഹം ആണ് ഈ മാസം നിരക്ക്.
