റിയാദ്: വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് സൗദി അറേബ്യയിലെ സുപ്രീം കോടതിയുടെ ആഹ്വാനം. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ ചന്ദ്രപ്പിറവി നിരീക്ഷിക്കാം. ഇത് ദൃശ്യമാകുന്നവർ വിവരം സമീപത്തെ കോടതിയെയോ ബന്ധപ്പെട്ട അതോറിറ്റികളെയോ അറിയിക്കുകയും വേണമെന്നും സുപ്രീം കോടതി പറഞ്ഞു.
നാളെ മാസപ്പിറവി കാണാൻ സാധ്യതയുണ്ടെന്നാണ് ഗോള ശാസ്ത്ര വിഭാഗം അഭിപ്രായപ്പെട്ടിരുന്നത്. അങ്ങനെ ദൃശ്യമായാൽ ശനിയാഴ്ച റമദാൻ ഒന്ന് ആയി കണക്കാക്കി വ്രതം ആരംഭിക്കും.
