കുവൈറ്റ് സിറ്റി: കുവൈറ്റിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. തൃശൂര്‍ നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന് (40), കൊല്ലം സ്വദേശിയായ സുനില്‍ സോളമന് (43) എന്നിവരാണ് മരണപ്പെട്ടത്.Accident at oil drilling facility in Kuwait; Two Malayali youths die tragically
അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിലെ റിഗ് പ്രദേശത്ത് ജോലിനടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് ഇരുവരുടെയും മരണം സംഭവിച്ചത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. മൃതദേഹങ്ങള്‍ ഇപ്പോള്‍ ജഹ്റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
