
റിയാദ്: മയക്കുമരുന്ന് കടത്തുകെന്ന കുറ്റത്തിന് സൗദി അറേബ്യ ആറ് പേർക്ക് വധശിക്ഷ നടപ്പാക്കി. തെക്കൻ അതിർത്തിയിൽപ്പെട്ട നജ്റാൻ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് രാജ്യത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചു എത്യോപ്യൻ പൗരന്മാരുടെയും ഒരാൾ സോമാലിയക്കാരനുമാണ് വധശിക്ഷയ്ക്ക് വിധേയരായത്.Saudi Arabia: Six sentenced to death for drug case
രാജ്യത്തേക്ക് വലിയ അളവിൽ ഹാഷിഷ് കടത്തിയതാണിവരുടെ കുറ്റമായി കണ്ടെത്തിയത്. എത്യോപ്യൻ പൗരന്മാരായ ജമാൽ അബ്ദു ഹസൻ യൂസുഫ്, ലാത്തോ നഖൂശ് തസ്ഫഹി ഹായ്ലി, ടെഡ്രോസ് അലി വർകന, കാസാ അൽറാഖോ സീസി ജമാറ, അബ്ദുറഹ്മാൻ അബ്ദുല്ല നൂര്‍, സോമാലിയൻ പൗരനായ അബ്ദുല്ല ഇബ്രാഹിം സഅദ് മുസ്തഫ എന്നിവരാണ് വധശിക്ഷക്ക് വിധേയരായത്.
മയക്കുമരുന്ന് കച്ചവടത്തിനെതിരായ യുദ്ധത്തിൽ സൗദി അത്യന്തം കർശനമായ നിലപാട് പുലർത്തുന്നുണ്ട്. ലഹരിമരുന്ന് കടത്തൽ വധശിക്ഷയ്ക്കുപോലും വഴിയൊരുക്കുന്ന നിയമമാണ് രാജ്യത്തിൽ നിലവിലുള്ളത്.