മസ്കത്ത്: ഒമാനിലെ സലാലക്കടുത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. 2025 ജൂലൈ 23 ബുധനാഴ്ച ഉച്ചയ്ക്ക് 2:02ന് ഒമാൻ പ്രാദേശിക സമയപ്രകാരം ഭൂചലനം ഉണ്ടാകുകയായിരുന്നു എന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയുടെ ഭൂകമ്പ പഠന കേന്ദ്രം അറിയിച്ചു.Mild earthquake near Salalah
സലാലയിൽ നിന്ന് ഏകദേശം 235 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ദോഫാർ ഗവർണറേറ്റിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉണ്ടായതെന്നും കേന്ദ്രം അറിയിച്ചു.
