വാഷിംഗ്ടൺ: ഖത്തറിലെ യുഎസ് സൈനിക താവളമായ അൽ-ഉദൈദിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തുകയും ചെറിയതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദോഹ നഗരത്തിന്റെ മുകളിലൂടെ വലിയ സ്ഫോടന ശബ്ദങ്ങൾ ഉയർന്നതായി പ്രദേശവാസികൾ പറഞ്ഞിട്ടുണ്ട്.Iran attacks US base in Qatar
അമേരിക്കയുടെ മൂന്ന് ആണവ പദ്ധതികേന്ദ്രങ്ങൾ നേരിടേണ്ടി വന്ന ബോംബാക്രമണത്തിന് പ്രതികാരമായി കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായ അൽ-ഉദൈദ് ലക്ഷ്യമിട്ട് ഈ ആക്രമണം നടന്നതാണെന്ന് ഇറാൻ പ്രഖ്യാപിച്ചു.
ജൂൺ 23-ന് നടന്ന ആക്രമണത്തിൽ താവളത്തിൽ സ്ഥിതി ചെയ്യുന്ന ആശയവിനിമയത്തിനായി ഉപയോഗിച്ച ജിയോഡെസിക് ഡോമിന് കേടുപാടുകൾ സംഭവിച്ചതായിഅസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഉപഗ്രഹ ദൃശ്യങ്ങളുടെയും ഔദ്യോഗിക പ്രസ്താവനകളുടെയും അടിസ്ഥാനത്തിലാണ് ഈ വിവരം പുറത്തുവന്നത്. ദോഹയിൽ സ്ഥിതി ചെയ്യുന്ന ഈ വ്യോമതാവളം ആഗോള സുരക്ഷയ്ക്കും അമേരിക്കൻ സൈനിക പ്രവർത്തനങ്ങൾക്കുമായി പ്രധാന പങ്കുവഹിക്കുന്നതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പെന്റഗൺ വക്താവ് സീൻ പാർനെൽ മിസൈൽ ഡോമിന് മുകളിൽ പതിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ നാശനഷ്ടങ്ങൾ അത്ര ഗുരുതരമല്ലെന്നും, താവളത്തിന്റെ പ്രവർത്തനത്തിൽ വലിയതോതിൽ ബാധയില്ലെന്നും അദ്ദേഹം അറിയിച്ചു. അൽ-ഉദൈദ് പൂർണമായി പ്രവർത്തനക്ഷമമാണ്,” പാർനെൽ വ്യക്തമാക്കി.
ഇറാൻ അൽ-ഉദൈദിൽ ആക്രമണം നടത്താനൊരുങ്ങുന്നുവെന്ന് തങ്ങൾക്ക് മുന്നറിയിപ്പുണ്ടായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിൽ യു.എസ്-ഖത്തർ സംയുക്തമായി പ്രതിരോധ ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇറാൻ വിക്ഷേപിച്ച 14 മിസൈലുകളിൽ 13 എണ്ണം യു.എസ് പ്രതിരോധ സംവിധാനങ്ങൾ തടയുകയും, ഭീഷണി ഇല്ലാത്ത ലക്ഷ്യത്തിലേക്ക് പോകാൻ ഒരെണ്ണത്തെ അനുവദിക്കുകയും ചെയ്തതായും ട്രംപ് വ്യക്തമാക്കി.
