
സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ കേസില്‍ കീഴ്ക്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതി ഉത്തരവിട്ടു. കഴിഞ്ഞ മേയ് 26ന്, റഹീമിന് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച കീഴ്ക്കോടതിയുടെ വിധിയാണ് ഇന്ന് അപ്പീല്‍ കോടതി ശരിവച്ചത്. പ്രോസിക്യൂഷന് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇന്ന് രാവിലെ 11 മണിക്ക് കോടതി സിറ്റിങ് നടന്നത്.Abdul Rahim case: Appeal court upholds lower court verdict
19 വര്‍ഷമായി ജയില്‍വാസം അനുഭവിച്ചുവരുന്ന റഹീമിന് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും, അപ്പീല്‍ കോടതി ആവശ്യം അംഗീകരിച്ചില്ല. എന്നാല്‍ അതുമായി ബന്ധപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കാനാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
രഹീമിന്റെ അഭിഭാഷകരും, ഇന്ത്യന്‍ എംബസി പ്രതിനിധിയായ സവാദ് യൂസഫും, റഹീമിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച സിദ്ധിഖ് തുവ്വൂരും ഓണ്‍ലൈന്‍ വഴി കോടതി നടപടിയില്‍ പങ്കെടുത്തു. അപ്പീല്‍ കോടതി കീഴ്ക്കോടതി വിധി ശരിവച്ചത് ആശ്വാസകരമാണെന്ന് റിയാദിലെ റഹീം സഹായ സമിതി വിധിക്ക് ശേഷമുള്ള പ്രതികരണത്തില്‍ അറിയിച്ചു.