
2017 മുതൽ യെമനിലെ സന ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. യെമൻ പൗരനായ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിക്കപ്പെട്ടത്. പബ്ലിക് പ്രോസിക്യൂട്ടറുടെ പുതിയ ഉത്തരവ് പ്രകാരം ശിക്ഷ ഉടൻ നടപ്പിലാക്കുമെന്നാണ് വിവരങ്ങൾ.Nimisha Priya’s execution to take place on the 16th of this month
ജയിലിൽ നിന്ന് നിമിഷ പ്രിയ ഫോണിൽ നടത്തിയൊരു ശബ്ദ സന്ദേശം ഇതിനോടകം പുറത്തുവന്നിരുന്നു. ഒരു വനിതാ അഭിഭാഷകയാണ് വധശിക്ഷയുമായി ബന്ധപ്പെട്ട വിവരം അറിയിച്ചതെന്ന് അന്നത്തെ ശബ്ദരേഖയിൽ നിമിഷ പ്രിയ വെളിപ്പെടുത്തുന്നു. എന്നാൽ ഈ സന്ദേശത്തെ ഇന്ത്യൻ എംബസിയോ വിദേശകാര്യ മന്ത്രാലയമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
2017 ജൂലൈയിലാണ് അബ്ദുൽ മഹ്ദിയെ നിമിഷ പ്രിയയും കൂട്ടാളിയുമായി ചേർന്ന് കൊലപ്പെടുത്തിയതായി ആരോപണം. മൃതദേഹം വീടിന്റെ മേലിലെ ജലസംഭരണിയിൽ ഒളിപ്പിച്ചിരുന്നുവെന്നുമാണ് കേസ് വിശദീകരണം. തുടര്ന്ന് യെമനിലെ അപ്പീൽ കോടതി, സുപ്രീം കോടതി എന്നിവയും വധശിക്ഷ ശരിവെച്ചിരുന്നു.