കുവൈത്ത് സിറ്റി: വാഫ്ര റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.Two dead in road accident on Wafra Road
അറിഫ്ജാൻ സെന്ററിലെ അഗ്നിശമന സേനയാണ് അപകടം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വിവരം ലഭിച്ച ഉടൻ അഗ്നിശമന സേനയും മറ്റ് രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ഇടപെടലുകൾ ആരംഭിച്ചുവെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
മരിച്ചവരുടെ തിരിച്ചറിയൽ വിവരങ്ങൾ പിന്നീട് സ്ഥിരീകരിച്ച് ബന്ധപ്പെട്ട അധികൃതർക്കു കൈമാറിയതായി സേന അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമാക്കാൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
