ന്യൂഡല്‍ഹി: ഒമാന്‍ ഉള്‍ക്കടലില്‍ (ഗള്‍ഫ് ഓഫ് ഒമാന്‍) തീപിടിച്ച ചരക്ക് കപ്പലിന് ഇന്ത്യന്‍ നാവികസേന സഹായം നല്കി. കാണ്ട്ലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പുറപ്പെട്ട എം.ടി.വൈ. ചെങ് 6 എന്ന കപ്പലിലായിരുന്നു അപകടം. 14 ഇന്ത്യക്കാരുള്‍പ്പെടെ ഉള്ള ജീവനക്കാരെ എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.Cargo ship catches fire in Gulf of Oman
ഈ കപ്പല്‍ കിഴക്കന്‍ പസഫിക് ദ്വീപ് രാഷ്ട്രമായ പുലാവുവിലാണ് ആസ്ഥാനമുണ്ടായത്. സംഭവമറിഞ്ഞ് ഉടന്‍ തന്നെ ഒമാന്‍ ഉള്‍ക്കടലില്‍ വിന്യസിച്ചിരിക്കുന്ന ഐ.എന്‍.എസ്.തബര്‍ സഹായവുമായി സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാന്‍ നാവികസേനയ്ക്ക് കഴിഞ്ഞതായി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
പൊതുജനങ്ങളുടെ സുരക്ഷക്കായും ആഗോള കടല്‍ ഗതാഗതത്തിലെ സുരക്ഷിതത്വത്തിനായും ഇന്ത്യന്‍ നാവികസേന സ്വീകരിക്കുന്ന സജീവ നിലപാടിന്റെ ഉദാഹരണമാണ് ഈ ദൗത്യവും.
