ദുബായ്: തൊഴിൽ സാധ്യത ഉറപ്പാക്കുകയും ഓഫർ ലെറ്റർ നൽകുകയും ചെയ്തിട്ടും ജോലി അനുവദിക്കാതെ കാലതാമസമുണ്ടാക്കിയതിന്റെ പേരിൽ ഒരു കമ്പനി ഇനി 26 ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും. സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാകുന്ന ഈ വിധി പലർക്കും വിചിത്രമായെന്ന് തോന്നിയേക്കാം. പക്ഷേ, നിയമപരമായ നീതിയും മനുഷ്യാവകാശവും ഒരേ പോലെ നിലനിര്‍ത്തുന്ന ഈ തീരുമാനം അഭിനന്ദനാർഹമാണ്.Pay for work not done! Salute to human rights achievement in Dubai❞
അബുദാബിയിലെ ഒരു സ്ഥാപനം നിയമിച്ച ഉദ്യോഗാർത്ഥിയുമായി ഇന്റർവ്യൂ നടത്തുകയും, വേതന വിവരങ്ങളുള്‍പ്പെടെ ഓഫർ ലെറ്റർ നൽകുകയും ചെയ്തു. എന്നാൽ ജോലിയിൽ പ്രവേശനം ഒന്നും നടപ്പിലായില്ല. കമ്പനി ജോയിനിംഗ് തുടർച്ചയായി വൈകിക്കുകയായിരുന്നു. ആദ്യദിവസങ്ങളിൽ ഇത് സാങ്കേതിക പ്രശ്നങ്ങളായി കരുതി ഉദ്യോഗാർത്ഥി കാത്തുനിന്നു. പിന്നെ മാസങ്ങൾ കടന്നുപോയപ്പോള്‍, അദ്ദേഹം നിയമത്തിന്റെ വഴിയിലേക്ക് മടങ്ങുകയായിരുന്നു.
ഉദ്യോഗാർത്ഥിയുടെ ഹർജി കേട്ട കോടതി വ്യക്തമായി നിരീക്ഷിച്ചത്, ജോലിയിൽ പ്രവേശനം വൈകിയത് കമ്പനിയുടെ ഉത്തരവാദിത്തക്കേടാണ്. തുടർന്ന്, 2024 നവംബർ 11 മുതൽ 2025 ഏപ്രിൽ 7 വരെയുള്ള കാലയളവിലെ 110,400 ദിർഹം (ഏകദേശം ₹26 ലക്ഷം) തുക നഷ്ടപരിഹാരമായി ജീവനക്കാരന് നൽകണമെന്നായിരുന്നു ഉത്തരവ്.
വേതന റിപ്പോർട്ട്, കരാർ, നിയമ രേഖകൾ തുടങ്ങിയവയാണ് കേസ് ശക്തമാക്കിയതും.അടിസ്ഥാന ശമ്പളം 7,200 ദിർഹം; ആകെ പാക്കേജ് 24,000 ദിർഹം.ജോലിയിലേക്കുള്ള പ്രവേശനം കമ്പനി കൃത്യമായി വൈകിച്ചെന്നും, ജീവനക്കാരന് വരുമാനം നഷ്ടപ്പെട്ടെന്നും തെളിയിച്ചു.
ജീവനക്കാരന് ഇതുവരെ ജോലിക്ക് വന്നിട്ടില്ലെന്നും, അതിനാല്‍ ജീവനക്കാരന് മുഴുവന്‍ ശമ്പളത്തിനും അര്‍ഹതയില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. എന്നാല്‍ ജോലിയില്‍ പ്രവേശിപ്പിക്കാതെ ജോയിനിംഗ് വൈകിപ്പിച്ചത് തൊഴിലുടമ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.
