റിയാദ്: സൗദി അറേബ്യയിൽ ഭക്ഷ്യനിയമത്തിൽ വലിയ മാറ്റം. റസ്റ്റോറന്റുകളിലും കഫേകളിലും ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ ചേരുവകൾ ഉപഭോക്താക്കൾക്ക് സുതാര്യമായി അറിയാൻ സാധിക്കുന്ന തരത്തിലായാണ് പുതിയ നിയമം രൂപീകരിച്ചിരിക്കുന്നത്. ജൂലൈമുതൽ ഈ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരും.Food law reform in Saudi Arabia: Full information will be made available to consumers
പുതിയ നിയമം നടപ്പിലാക്കുന്നത് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടേതാണ്, ഭക്ഷണ സുതാര്യത വർദ്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഉപഭോക്താക്കൾ തങ്ങൾ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന്റെ ഘടകങ്ങൾ, ആഹാരമൂല്യങ്ങൾ എന്നിവ മനസ്സിലാക്കാൻ കഴിയുന്നതിലൂടെ അവർക്ക് ആരോഗ്യപരമായ തിരഞ്ഞെടുപ്പുകൾ എളുപ്പമാക്കാനാകും.
ഭക്ഷണത്തിലെ ഉപ്പിന്റെ അളവ്, പാനീയങ്ങളിലെ കഫീൻ അളവ്, കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി എരിച്ചുകളയാൻ ആവശ്യമായ സമയം എന്നിവ നിർബന്ധമായും രേഖപ്പെടുത്തി പ്രദർശിപ്പിക്കണം. ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ആളുകൾക്ക് അവസരം ലഭിക്കുക, സന്തുലിതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, കഴിക്കുന്ന ഉപ്പിന്റെയും കഫീന്റെയും അളവ് നിർണയിക്കാനും ആരോഗ്യ ശുപാർശകളുമായി താരതമ്യം ചെയ്യാനും സഹായിക്കുക എന്നിവയാണ് അതോറിറ്റി പുതിയ നിയമം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ച്, മുതിർന്നവർ 5 ഗ്രാം ഉപ്പിലും 400 മില്ലിഗ്രാം കഫീനിലും അതിക്രമിക്കരുത്, കൂടാതെ ഗർഭിണികൾക്ക് കഫീൻ 200 മില്ലിഗ്രാമിൽ കവിയരുത് എന്നും സൂചന നൽകിയിട്ടുണ്ട്.
റസ്റ്റോറന്റുകൾ കഫേകൾ തുടങ്ങിയ ഭക്ഷ്യ സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും അതോറിറ്റിയുടെ വെബ്സൈറ്റിലെ ‘ഇലക്ട്രോണിക് കഫീൻ കാൽക്കുലേറ്റർ’ ഉപയോഗിച്ച് പാനീയങ്ങളിലെ കഫീെൻറ അളവ് എളുപ്പത്തിൽ മനസിലാക്കാനാവുമെന്നും അതോറിറ്റി വ്യക്തമാക്കി.
