ലക്നൗ: ജിദ്ദയിൽ നിന്നെത്തിയ സൗദി എയർലൈൻസ് വിമാനത്തിന്റെ ലാൻഡിങ്ങിനിടെ തീപ്പൊരി. ലക്നൗ വിമാനത്താവളത്തിലാണ് അപകടം നടന്നത്. ഹജ്ജ് തീർഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ യാത്രക്കാരുമായി വന്ന വിമാനമാണ് ഇടതുചക്രത്തിന് സമീപം നിന്ന് തീയും പുകയും ഉയർന്നത്. അപകടസാദ്ധ്യതകൾ ഉണ്ടായിരുന്നുവെങ്കിലും വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.Saudi plane catches fire during landing; major disaster averted
വിമാനത്തിൽ 250 പേരായിരുന്നു യാത്ര ചെയ്തിരുന്നത്, ഇവരിൽ പലരും ഹജ്ജ് തീർഥാടകരാണ്. ലാൻഡിംഗിനിടയിലുണ്ടായ തീപ്പൊരിയെ തുടർന്ന് വിമാനത്താവളത്തിലെ അടിയന്തരസുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായി ഇടപെട്ടു. പൈലറ്റിന്റെ സമയബന്ധിതമായ ഇടപെടൽ കൊണ്ടാണ് അപകടം ഒഴിവായത്.
വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി മാറ്റുകയും ചെയ്തു. സാങ്കേതിക തകരാർ മൂലമാണ് തീപ്പൊരി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഹൈഡ്രോളിക് സംവിധാനത്തിലെ ചോർച്ച തീപിടിത്തത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.
ഇതുസംബന്ധിച്ച് തീപ്പൊരിയുടെ കാരണം എന്താണെന്ന് സൗദി എയര്‍ലൈന്‍സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
