
വിവിധ ബാങ്കുകളുമായി ചേര്‍ന്ന് പത്തിടങ്ങളിലായിരുന്നു ക്യുസിബി ഈദിയ്യ എടിഎം സ്ഥാപിച്ചത്
ദോഹ: ഈദുല്‍ ഫിത്ര് ആഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് സ്ഥാപിച്ച ഈദിയ്യ എടിഎമ്മുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു. 18.2 കോടി റിയാലാണ് ഈ എടിഎമ്മുകള്‍ വഴി പിന്‍വലിച്ചത്. വിവിധ ബാങ്കുകളുമായി ചേര്‍ന്ന് പത്തിടങ്ങളിലായിരുന്നു ക്യുസിബി ഈദിയ്യ എടിഎം സ്ഥാപിച്ചത്. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തുക ഇത്തവണ പിന്‍വലിച്ചുവെന്ന റെക്കോര്‍ഡുമുണ്ട്.
ഈ എടിഎം സ്ഥാപിച്ചത് കുട്ടികള്‍ക്കും മറ്റും പെരുന്നാള്‍ പണം സമ്മാനമായി നല്‍കുന്നതിന് വേണ്ടിയാണ്. മാര്‍ച്ച് രണ്ടാം വാരത്തില്‍ ആരംഭിച്ച എടിഎം സേവനം തിങ്കളാഴ്ചയോടെ അവസാനിപ്പിച്ചു. 2024 ചെറിയ പെരുന്നാളിന് ഈദിയ്യ എടിഎം വഴി 13.5 കോടി റിയാലും ബലിപെരുന്നാളിന് 7.4 കോടി റിയാലുമായിരുന്നു പിൻവലിച്ചിരുന്നത്.