മന്ത്രി റോഷി അഗസ്റ്റിനും കേരള കോൺഗ്രസ് എമ്മിനും ആഭ്യന്തര വകുപ്പിനുമെതിരെ വിമർശനവുമായി സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം. ജില്ലയിൽ മന്ത്രി ഉണ്ടായിട്ടും കാര്യമായ വികസനം നടക്കുന്നില്ല. കേരള കോൺഗ്രസിനെ മുന്നണിയിലെടുത്തത് പ്രയോജനമായില്ലെന്നും പൊലീസിനെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. കേരള കോൺഗ്രസ് എം സഹകരണ മനോഭാവം കാണിക്കുന്നില്ല. പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കേരള കോൺഗ്രസ് എം വോട്ടുകൾ ലഭിച്ചില്ലെന്നും ആരോപണം ഉയർന്നു. ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. പൊലീസ് സ്റ്റേഷനിലേക്ക് പാർട്ടി നേതാക്കൾ ഫോൺ വിളിച്ചാൽ എടുക്കുന്നില്ലെന്നും പാർട്ടിക്കാർ സ്റ്റേഷനിൽ ചെന്നാൽ തല്ല് കിട്ടുന്ന അവസ്ഥയാണെന്നും വിമർശനം ഉയർന്നു.
