കല്‍പ്പറ്റ: വയനാട് ജില്ലയിലെ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ്–ബിജെപി സഖ്യമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം. ബിജെപി പിന്തുണയോടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിവെച്ചു. ഡിസിസിയുടെ നിര്‍ദേശപ്രകാരമാണ് സെലിന് മാനുവലും ഗീത കുഞ്ഞികൃഷ്ണനും രാജിക്കത്ത് നല്‍കിയത്.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും പരസ്പരം വോട്ട് ചെയ്തുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. പഞ്ചായത്തിലെ കക്ഷിനില പ്രകാരം എല്‍ഡിഎഫിന് 9 അംഗങ്ങളും യുഡിഎഫിന് 8 അംഗങ്ങളും ബിജെപിക്ക് 4 അംഗങ്ങളും ഉണ്ടായിരുന്നു. വികസനം, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പിന്തുണയോടെ 12 വോട്ടുകള്‍ നേടി ബിജെപി പ്രതിനിധികള്‍ വിജയിച്ചതോടെയാണ് വിവാദം ശക്തമായത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് രാജി ആവശ്യപ്പെട്ടത്.

Quick and easy to log into 78ttbetlogin. Always a good start. The site itself isn’t too shabby either. Try logging in yourself: 78ttbetlogin
8833betcasino has been treating me well lately, you might wanna see for yourself. They’ve got all the games you could want, and I’ve had some decent wins. Have a try at 8833betcasino.